എൽ ഡി എഫ് അധ്യാപകർക്ക് നൽകിയ ഉറപ്പ് പാലിക്കുക ; പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക – കെ എസ് എസ് ടി എഫ്

ചാവക്കാട് : കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ചാവക്കാട് ഉപജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ കെ ജെ മേജോ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പ്രകടനപത്രികയിൽ അധ്യാപകരോട് നൽകിയ വാഗ്ദാനം നിറവേറ്റാൻ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡി. എ കുടിശിക അനുവദിച്ച് അധ്യാപക സമൂഹത്തിൻ്റെ വിശ്വാസ്യത നഷ്ടപ്പെടുത്താതെ നോക്കണമെന്നും ഓർമിപ്പിച്ചു. കെ.എസ്.എസ്.ടി.എഫ്. തൃശൂർ ജില്ലാ പ്രസിഡണ്ട് ജൂഡി ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.

മണത്തല ബി.ബി.എ. എൽ. പി. സ്കൂളിൽ നടന്ന 2ാം മത് ഉപജില്ലാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ബിന്ദു ഇട്ടൂപ്പ് ( പ്രസിഡൻ്റ്), ജയശ്രീ. കെ. ആർ (സെക്രട്ടറി), അനു പീറ്റർ (ട്രഷറർ) , പിങ്കി സുഗതൻ, മുഹമ്മദ് ഹാരിസ്, ദീപക്ക് ഡൊമിനിക്ക് (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ഫെറിൻ ജേക്കബ് നന്ദി രേഖപ്പെടുത്തി.

Comments are closed.