ചാവക്കാട് എല്‍ ഡി എഫ്, എസ് ഡി പി ഐ കൊട്ടിക്കലാശം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : കൊട്ടിക്കലാശം നിരോധിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയ ചാവക്കാട് ആവേശതിരകള്‍ ഉയര്‍ത്തി എല്‍ ഡി എഫിന്റെ കൊട്ടിക്കലാശം. ചാവക്കാട് സി ഐ ജോണ്‍സണ്‍ന്റെ നേത്രുത്വത്തിലുള്ള പോലീസ് സേനയുടെ നിയന്ത്രണത്തിലായിരുന്നു ചാവക്കാട് ജംഗ്ഷന്‍. വാഹനഗതാഗതം തടസ്സമില്ലാതെ വൈകുന്നേരം 05:40വരെയും നഗരം പോലീസ് നിയന്ത്രണത്തിലായിരുന്നു. ബസ്സ് സ്റ്റാണ്ട് പരിസരത്ത് നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആരംഭിച്ച എല്‍ ഡി എഫ് റാലി നഗരം പിടിച്ചടക്കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്ഥാനാര്‍ഥിയുമായി റാലി നഗര മധ്യത്തില്‍ പ്രവേശിച്ചതോടെ നഗരം സ്തംഭിച്ചു. പോലീസിനു നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. കൃത്യം 05:59 നു വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും ബഹളം നിലച്ചു. നേരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി സാദിഖലിയുമായി അഞ്ചങ്ങാടി ബുഖാറയില്‍ നിന്നും എത്തിയ റോഡ് ഷോ നഗരത്തില്‍ തങ്ങാന്‍ അനുവദിക്കാതെ പോലീസ് പറഞ്ഞു വിട്ടിരുന്നു.
ചാവക്കാട് പുതിയ പാലത്തിനരുകില്‍ ഗതാഗത തടസ്സം സൃഷ്ടിക്കാതെ നിലയുറപ്പിച്ചിരുന്ന എസ് ഡി പി ഐ പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയും ട്രാഫിക് ഐലണ്ടിനരികിലെത്തി നിലയുറപ്പിച്ചു. എല്‍ ഡി എഫ് റാലി നഗര മധ്യത്തിലെത്തിയതോടെയാണ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വര്‍ദ്ദിതാവശത്തോടെ നഗര മധ്യത്തിലേക്ക് ഇറങ്ങിയത്.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/kottikalasham-sdpi.jpg” alt=”ചാവക്കാട് നടന്ന എസ് ഡി പി ഐ കൊട്ടിക്കലാശം ” title_text=”ചാവക്കാട് നടന്ന എസ് ഡി പി ഐ കൊട്ടിക്കലാശം ” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.