mehandi new

ചാവക്കാട് അമ്പതോളം ലീഗ് പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു

fairy tale

iumlചാവക്കാട്: മണത്തല പള്ളിത്താഴത്തുള്ള അമ്പതോളം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു. ലീഗ് നേതാവായ അലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഐയിലെത്തിയത്. സിപിഐ ലോക്കല്‍ സെക്രട്ടറി എ എം സതീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണ യോഗം സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ഐ കെ ഹൈദരലി സംസാരിച്ചു.

Ma care dec ad

Comments are closed.