ഇടതുപക്ഷം എന്നും വിശ്വാസത്തിനെതിര് – കെ എൻ എ ഖാദർ

ചാവക്കാട് : യൂഡി എഫ് സ്ഥാനാർഥി കെ എൻ എ കാദറിന്റെ പര്യടനം എങ്ങണ്ടിയൂർ പഞ്ചായത്തിൽ തുടക്കമായി.

ഇന്ന് രാവിലെ 9 ന് ചേറ്റുവ എം ഇ എസ് സെന്ററിൽ തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
എം എസ് എസ് മുതൽ ഒട്ടനവധി സ്വീകരണ കേന്ദ്രങ്ങളിൽ ആവേശം തുളുമ്പുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങി. എങ്ങണ്ടിയൂർ പുളിഞ്ചോട് പരിസരത്തു സമാപിച്ചു
ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വേണ്ടി പോരാടുക എന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗം മാത്രമല്ല എന്നും ജീവന്റെ അവസാന ശ്വാസം വരെ വിശ്വാസ സംരക്ഷണത്തിനായി പോരാടുമെന്നും കെ എൻ എ കാദർ പറഞ്ഞു. തന്റെ നിലപാട് ഇടതുപക്ഷത്തെ പ്രയാസപ്പെടുത്തുന്നതിൽ അത്ഭുതമില്ല. കാരണം ഇടതുപക്ഷം എന്നും വിശ്വാസത്തിനെതിരെണെന്നും കാദർ പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്, പി യതീന്ദ്രദാസ്, ഉണ്ണികൃഷ്ണൻ കാര്യാട്ട്, സിദ്ധീഖ് ചെറ്റുവ, പി പി ലത്തീഫ് ഹാജി, ഇർഷാദ് കെ ചെറ്റുവ, കെ വി സുരേന്ദ്രൻ, ടി ആർ മുരളി, മന്നലാംകുന്ന് മുഹമ്മദുണ്ണി, പി എ ശാഹുൽ ഹമീദ്, അക്ബർ ചെറ്റുവ, യൂ കെ പീതംബരൻ, സിദ്ധീഖ് ചെറ്റുവ, മുഹമ്മദ് റാഫി എന്നിവർ പര്യടനംത്തിൽ സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചു

Comments are closed.