കിരീടത്തിൽ മുത്തമിടാൻ എൽ എഫ് കുതിക്കുന്നു – തൊട്ടു പിറകിൽ ശ്രീകൃഷ്ണയും എച്ച് എസ് തിരുവളയന്നൂരും

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവം അവസാന ലാപിൽ പ്രവേശിക്കുമ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ കിരീടത്തിലേക്ക് കുതിക്കുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ നവംബർ 18, 19, 20, 21 തിയതികളിലായി നടന്നുവരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവം നാലാം ദിനത്തിലേക്ക് പ്രവേശിക്കുമ്പോൾ 408 പോയിന്റുകളുമായി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മുന്നിട്ട് നിൽക്കുന്നു. 370 പോയിന്റുകളോടെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനത്ത്. തൊട്ടു പിറകിൽ രണ്ടു പോയിന്റ് വ്യത്യാസത്തിൽ എച്ച് എസ് തിരുവളയന്നൂർ 368 പോയിന്റ്റുമായി മൂന്നാമതെത്തി നിൽക്കുന്നു.

സംസ്കൃതോത്സവത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂളും ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്‌കൂളും തമ്മിൽ പൊരിഞ്ഞ പോരാട്ടത്തിൽ. ശ്രീകൃഷ്ണ സ്കൂൾ 135 പോയിന്റ് നേടിയപ്പോൾ 134 പോയിന്റ് നേടി കുതിക്കുകയാണ് എം ആർ സ്കൂൾ ചാവക്കാട്.
അറബിക് സാഹിത്യോത്സവം വിഭാഗത്തിൽ വടക്കേകാട് ഐ സി എ ഇംഗ്ലീഷ് സ്‌കൂളിന് ഓവറോൾ കിരീടം. 190 പോയിന്റ് നേടി ഐ സി എ ഒന്നാം സ്ഥാനം ഉറപ്പിച്ചപ്പോൾ 183 പോയിന്റോടെ രണ്ടാം സ്ഥാനത്ത് തിരുവളയന്നൂർ ഹയർസെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒരുപോയിന്റ് വ്യത്യാസത്തിൽ 182 പോയിന്റോടെ തൊഴിയൂർ റഹ്മത്ത് സ്കൂൾ മൂന്നാം സ്ഥാനത്തെത്തി.
എൽ പി ജനറൽ വിഭാഗത്തിൽ ബി സി എൽ പി എസ് കോട്ടപ്പടി 65 പോയിന്റ്കളോടെ മുന്നിട്ട് നിൽക്കുന്നു. യു പി ജനറൽ വിഭാഗത്തിൽ ചെറായി ഗവ സ്കൂൾ 65 പോയിന്റ് നേടിയപ്പോൾ 64 പോയിന്റോടെ തിരുവത്ര കുമാർ എ യു പി സ്കൂൾ തൊട്ടു പിറകിലുണ്ട്.
ഹൈസ്‌കൂൾ വിഭാഗത്തിൽ 157 പോയിന്റോടെ ഗുരുവായൂർ ശ്രീകൃഷ്ണ എച്ച് എസ് മുന്നിട്ട് നിൽക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 198 പോയിന്റോടെ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്‌കൂൾ മുന്നിലാണ്.
ഫോട്ടോ : ഹായർസെക്കന്ററി സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനം ലഭിച്ച തൈക്കാട് അപ്പു മാസ്റ്റർ സ്കൂൾ വിദ്യാർത്ഥികൾ ചാവക്കാട്ഓൺലൈൻ വേദിയിൽ

Comments are closed.