mehandi new

ചാവക്കാട് നഗരസഭ ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : നഗരസഭയിൽ നടപ്പിലാക്കുന്ന പി.എം.എ. വൈ (നഗരം) – ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ നഗരസഭാതല സംഗമവും  പുരസ്‌കാര വിതരണവും  സംഘടിപ്പിച്ചു.  ചാവക്കാട് നഗരസഭ എൻ.വി സോമൻ സ്മാരക ഹാളിൽ വെച്ച് നടന്ന സംഗമം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ  വൈസ് ചെയർമാൻ കെ.കെ മുബാറക്ക് അധ്യക്ഷത വഹിച്ചു.  നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം സ്വാഗതം ആശംസിച്ചു.  ഗുരുവായൂർ എം. എൽ. എ എൻ. കെ അക്ബർ യോഗം ഉദ്ഘാടനം നിർവഹിച്ചു. പരീക്ഷയിലും വിവിധ കലാകായിക മത്സരങ്ങൾ എന്നിവയിലും മികച്ച വിജയം നേടിയവർ മറ്റു നേട്ടങ്ങൾ കരസ്ഥമാക്കിയവരുമായ ഗുണഭോക്തക്കൾ, ഗുണഭോക്തൃ കുടുംബങ്ങളിലെ അംഗങ്ങൾ എന്നിവരെ പ്രസ്തുത യോഗത്തിൽ വെച്ച് പുരസ്‌കാരം നൽകി ആദരിച്ചു. പി. എം. എ. വൈ. ലൈഫ് ഭവനപദ്ധതി പ്രകാരം സമയബന്ധിതമായി ഭവനനിർമാണം പൂർത്തീകരിച്ചവർക്ക് നഗരസഭ സ്നേഹോപഹാരം നൽകി.

planet fashion

വിവിധ സ്ഥിരസമിതി അധ്യക്ഷൻമാരായ അഡ്വ.മുഹമ്മദ് അൻവർ എ. വി, അബ്ദുൾ റഷീദ് പി.എസ്,  പ്രസന്ന രണദിവെ, മുൻ നഗരസഭാ അധ്യക്ഷനും കൗൺസിലറുമായ എം. ആർ. രാധാകൃഷ്ണൻ, നഗരസഭാ സെക്രട്ടറി  എം.എസ് ആകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ് നന്ദി രേഖപ്പെടുത്തി.

Jan oushadi muthuvatur

Comments are closed.