പകല്‍ ഇടിമിന്നല്‍ : അകലാട് വീട് തകര്‍ന്നു നാലുപേര്‍ ആശുപത്രിയില്‍
അകലാട്: ഇന്ന് രാവിലെ എട്ടുമണിയോടെയുണ്ടായ ഇടിമിന്നലില്‍ അകലാട് മൊയ്തീന്‍ പള്ളിക്കടുത്ത് വീട് തകര്‍ന്നു, വയറിങ്ങും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു. മൂന്നിടത്തായുണ്ടായ അപകടങ്ങളില്‍ നാലുപേര്‍ ആശുപത്രിയില്‍.
അകലാട് മൂന്നയിനി ആലുങ്ങല്‍ മുഹമ്മദലിയുടെ വീടാണ് ഇന്ന് രാവിലെയുണ്ടായ ഇടി മിന്നലില്‍ തകര്‍ന്നത്. മുഹമ്മദലിയുടെ ഭാര്യ ശരീഫ, മക്കള്‍ റംല(30), ശാമില(26), സമീപം താമസിക്കുന്ന കറുത്താര്‍ ഫാറൂഖിന്റെ ഭാര്യ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുഹമ്മദാലിയുടെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. വൈദ്യുതി മീറ്റര്‍ ബോക്സും വയറിങ്ങും വൈദ്യുതോപകരണങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. എര്‍ത്ത് കമ്പി പോയിരുന്ന ചുമര്‍ഭാഗം തകര്‍ന്നു അകത്തേക്കെത്തുന്ന വലിയ ദ്വാരം രൂപപ്പെട്ടു. ആദ്യ ഇടിമിന്നലില്‍ തന്നെ ശരീഫ ബോധ രഹിതയായി, തുടര്‍ ഭീകരതയില്‍ റംലയുടെയും ശാമിലയുടെയും ബോധം നഷ്ടപ്പെടുകയായിരുന്നു.
ഇവരുടെ സമീപം താമസിക്കുന്ന വടക്കേപുറത്ത് കമറുധീന്റെ വീട്ടിലെ വയറിങ്ങും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്.
Comments are closed.