mehandi new

കുരുന്നു പാദങ്ങൾ ചിലങ്കയണിഞ്ഞു – കലോത്സവ നഗരിയുണർന്നു

fairy tale

കലോത്സവനഗരി : ബീഡരുളൂ.. എന്ന് തുടങ്ങുന്ന ശിവ കീർത്തനത്തിനു എട്ടു വയസ്സുകാരിയുടെ നൃത്തച്ചുവടുകളോടെ ചാവക്കാട് ഉപജില്ലാ കലോത്സവത്തിലെ രണ്ടാം ദിവസത്തിന് തുടക്കം. പുന്നയൂർക്കുളം രാമരാജ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആരാധ്യയുടെ ഭരതനാട്യത്തോടെയാണ് നൃത്തനൃത്യങ്ങൾക്ക് തുടക്കമായത്.
അഞ്ചു വയസ്സുമുതൽ ഭരതനാട്യം പഠിക്കുന്ന ആരാധ്യ മുകുന്ദൻ സിനി ദമ്പതികളുടെ മകളാണ്.

ഭരത നാട്യം, മോഹിനിയാട്ടം, കുച്ചുപുടി, കേരള നടനം എന്നിവ ഇന്ന് സർഗതാളം വേദിയിൽ ( വേദി ഒന്ന് )നടക്കും. എൽ പി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ മത്സരങ്ങൾ ഇവിടെ അരങ്ങേറും.

അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം, ഹിന്ദി പദ്യം ചൊല്ലൽ, മാപ്പിളപാട്ട്, സ്കിറ്റ്, നാടകം, കഥാകഥനം, മൂകാഭിനയം, പ്രഭാഷണം തുടങ്ങിയ മത്സരങ്ങൾ മറ്റു വേദികളിലായി നടക്കും.

planet fashion

Comments are closed.