Header

വ്യാഴം മുതൽ ഞായർ വരെ മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരവും പായസഹോമവും

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നപരിഹാരവും ദ്രവ്യകലശാഭിഷേകവും സര്‍പ്പസൂക്ത പായസഹോമവും ഈ മാസം 10, 11, 12, 13 തിയതികളിലായി നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍, സെക്രട്ടറി ആലില്‍ വേദുരാജ്, ട്രഷറര്‍ രാമി പ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 5.30-ന് ദ്വാദശദ്രവ്യ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പരിഹാരകര്‍മ്മങ്ങളും ശനിയാഴ്ച നാഗരാജാവിനും നാഗയക്ഷിക്കും ഭദ്രകാളിക്കും ദ്രവ്യകലശാഭിഷേകവും നടക്കും. സര്‍പ്പസൂക്ത പായസഹോമം ഞായറാഴ്ച നടക്കും. നാല് ദിവസവും ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഉച്ചക്ക് പ്രസാദഊട്ടും ഉണ്ടാവും. ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന സര്‍പ്പസൂക്ത പായസഹോമത്തിന് ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂര്‍ സന്തോഷ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ദ്രവ്യകലശം, പരികലശം, ശക്തിസ്വരൂപിണി പൂജ, അഷ്ടനാഗപൂജ, സുദര്‍ശനഹോമം, സഹസ്രനാമാര്‍ച്ചന, വിശേഷാല്‍ അഭിഷേകവും പൂജയും, ദ്വാദശ ദ്രവ്യഗണപതിഹോമം തുടങ്ങിയ വിശേഷാല്‍ വഴിപാടുകളും നടത്താന്‍ സൗകര്യമുണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രസമിതി ഭാരവാഹികളായ ചക്കര വിശ്വനാഥന്‍, വെള്ളക്കുലവന്‍ ശങ്കരനാരായണന്‍, കൊപ്പര ചന്ദ്രന്‍, ചെറുപ്രാപ്പന്‍ ബാലന്‍, പീതാംബരന്‍ ആലിപ്പുരയ്ക്കല്‍, രാജു ചക്കര എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

thahani steels

Comments are closed.