
മണത്തല : 2025 തദ്ദേശ ദിനാഘോഷത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ വയനാടിനു കിരീടം. ചാവക്കാട് മണത്തലയിലെ കണ്ണാട്ട് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ബാഡ്മിന്റൺ മത്സരം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. തദ്ദേശികം ബാഡ്മിന്റൺ മത്സര കൺവീനറും മതിലകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ രാമദാസ് കെ കെ സ്വാഗതം ആശംസിച്ചു. ചാവക്കാട് നഗരസഭ സ്ഥിരസമിതി അധ്യക്ഷന്മാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തദ്ദേശികം ബാഡ്മിന്റൺ മത്സര ജോയിന്റ് കൺവീനർ ജോഷി പി. പി നന്ദി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെട്ട 20ൽ പരം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മലപ്പുറം റണ്ണേഴ്സ്.

Comments are closed.