mehandi new

ഇന്ത്യയില്‍ ആദ്യമായി കരിപ്രാകാടപക്ഷിയെ വടക്കേകാട് കണ്ടെത്തി

fairy tale

ചാവക്കാട് : നോര്‍ത്ത് അമേരിക്കയില്‍ നിന്നും സൈബീരിയയിലേയ്ക്കും തിരിച്ചും പ്രജനന ആവശ്യത്തിനു മാത്രം ദേശാടനം നടത്താറുള്ള കരിപ്രാകാടപക്ഷിയെ ഇന്ത്യയിലാദ്യമായി വടക്കേകാട് കുട്ടാടം പാടത്തുനിന്നും കണ്ടെത്തി. പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസനാണ് കരിപ്രാകാടയെ കണ്ടെത്തിയത്. പക്ഷിയെ കണ്ടയുടന്‍ ശ്രീനിവാസന്‍ സ്വന്തം കാമറയില്‍ പടം പകര്‍ത്തി. അത്യപൂര്‍വ പക്ഷിയാണെന്നനിഗമനത്തിലായിരുന്നു പി പി പടം പകര്‍ത്തിയത്. പീന്നീടാണ് പകര്‍ത്തിയ പക്ഷി കരിപ്രാകാടയെന്നും ഇന്ത്യയില്‍ ഏതെങ്കിലുമൊരു പക്ഷിനിരീക്ഷകന്‍ ഇവയെ ആദ്യമായാണ് കണ്ടെത്തുന്നതെന്നും തിരിച്ചറിയുന്നത്. കരിനിലങ്ങളോട് പ്രത്യേകം താല്പര്യം കാണിക്കുന്ന long billed dowittcher എന്ന് ഇംഗ്‌ളീഷില്‍ അറിയപ്പെടുന്ന പക്ഷിയ്ക്ക് മലയാളത്തില്‍ കരിപ്രാകാട എന്ന് പേരുനല്‍കിയതും ശ്രീനിവാസനാണ്. ചതുപ്പു നിലങ്ങളോട് പ്രത്യേകം താല്പര്യം കാണിക്കുകയും ചതുപ്പിലെ കീടങ്ങളേയും പുഴുക്കളെയും കക്കകളേയും ആഹാരമാക്കുന്ന സ്വഭാവക്കാരനായ ഈ പക്ഷിക്ക് പേര് കണ്ടെത്താന്‍ സീനിയര്‍ പക്ഷിനിരീക്ഷകനായ അഡ്വ. നമശിവായം, ഡോ. പി ഒ നമീര്‍, പ്രവീണ്‍ ജയദേവന്‍ എന്നിവരുടെ ഉപദേശം പി പി ശ്രീനിവാസന്‍ തേടിയിരുന്നു. ഇത്തരം പക്ഷികള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് ദേശാടനത്തിന് പോകാത്തത് ദേശടനത്തിന് അനുയോജ്യമായ ആര്യോഗ്യമില്ലായ്മയാണെന്ന് പക്ഷി നിരീക്ഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു . എന്നാല്‍ പക്ഷിനിരീക്ഷകരുടെ സൂഷ്മത കറവു മൂലമാണ് കേരളത്തിലെത്തുന്ന പല അപൂര്‍വ ദേശാടന പക്ഷികളെ കണ്ടെത്താന്‍ വൈകുന്നതെന്നും അഡ്വ നമശിവായം അഭിപ്രായപ്പെട്ടു.

planet fashion

Comments are closed.