mehandi new

എയർപോർട്ടുകളിൽ റാപിഡ് ടെസ്റ്റിന്റെ പേരിൽ നടത്തുന്ന പിടിച്ചുപറി അവസാനിപ്പിക്കണം

fairy tale

ചാവക്കാട് : കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും, ഏറെ പ്രയാസം അനുഭവിച്ചും ഗൾഫ് നാടുകളിലേക്കും തിരിച്ചും കേരളത്തിലെ എയർപോർട്ടുകൾ വഴി യാത്ര ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്നും മൂവായിരം രൂപയോളം ഈടാക്കി റാപ്പിഡ് ടെസ്റ്റ്‌ന്റെ പേരിൽ നടത്തുന്ന പിടിച്ചു പറി അവസാനിപ്പിക്കണമെന്നും, ടെസ്റ്റ്‌ സൗജന്യമാക്കണം എന്നും ആവശ്യപെട്ട് യു എ ഇ ഇൻകാസ് പ്രവർത്തകരും, പ്രവാസി കോൺഗ്രസ്സ് പ്രവർത്തകരും സംയുക്തമായി ചാവക്കാട് താലൂക്ക് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

planet fashion

ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി സാദിഖ് അലി ഉദ്ഘാടനം ചെയ്തു. ഹസൻ വടക്കേക്കാട്, നവാസ് തെക്കും പുറം, അഷ്‌കർ അറക്കൽ, മുഹമ്മദ്‌ ഗൈസ്, വി കെ കമറുദ്ധീൻ, റഫീഖ് അറക്കൽ, മായിൻ പാപ്പാളി, ഉസ്മാൻ അണ്ടത്തോട്, ഫഹദ് പാലയൂർ എന്നിവർ അഭിവാദ്യം അർപ്പിച്ചു.

Ma care dec ad

Comments are closed.