mehandi banner desktop
Chavakkad online

മത്‍സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം നടത്തി

Ft

ചാവക്കാട്:  നഗരസഭയുടെ 2020-21 വർഷത്തെ  ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ പരിധിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളായ ഉന്നത പഠന വിദ്യാർത്ഥികൾക്ക്  ലാപ് ടോപ് വിതരണം നടത്തി.  ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു.

Jan oushadi

ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്  അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുൾ റഷീദ്, മുഹമ്മദ്‌ അൻവർ,  ഷാഹിന സലിം, ബുഷറ ലത്തീഫ്,  പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, കെ.വി. സത്താർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജിബിന എം.എം റിപ്പോർട്ട്‌ അവതരണം നടത്തി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിന് ചാവക്കാട് നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ നന്ദി പറഞ്ഞു.

Comments are closed.