mehandi new

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

sudhakaranചാവക്കാട് :  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുത്തനത്താണി, ആതവനാട് സ്വദേശി വേലപ്പൻ നായർ മകൻ ഞാരക്കാട്ട് സുധാകരനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ദേശീയ പാത ടിപ്പുസുല്‍ത്താന്‍ റോഡ്‌ എടക്കഴിയൂർ പഞ്ചവടിയിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സുധാകരന്‍റെ ബൈക്ക് എതിര്‍ ദിശയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സുധാകരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.  നാട്ടുകാരും  എടക്കഴിയൂര്‍ ലൈഫ്കെയര്‍  വളണ്ടിയര്‍മാരും ചേര്‍ന്ന് മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചാവക്കാട് പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.