mehandi new

ചാവക്കാട് ലോട്ടറി ടിക്കറ്റ് മോഷണം വ്യാപകം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ചാവക്കാട് മേഖലയില്‍ കേരള ലോട്ടറിയുടെ ക്രിസ്മസ് ബംബര്‍ ടിക്കറ്റ് വ്യാപകമായി മോഷണം പോകുന്നു. ചാവക്കാട് നഗരത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി ലോട്ടറി വില്‍പ്പനക്കാരില്‍ നിന്നാണ് ക്രിസ്മസ് ബമ്പര്‍ ലോട്ടറി അജ്ഞാതര്‍ കവര്‍ന്നത്. നഗരത്തില്‍ മുച്ചക്ര സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ഒരുമനയൂര്‍ സ്വദേശിയായ അംഗപരിമിതനായ രാമകൃഷ്ണനില്‍ നിന്നാണ് കഴിഞ്ഞ ദിവസം നാളെ നിറക്കെടുക്കുന്ന ബംമ്പര്‍ ലോട്ടറികള്‍ മോഷണം പോയത്. ചാവക്കാട് എം ആര്‍ ആര്‍ എം സ്‌ക്കൂളിനു മുന്നില്‍ ബാക്കറി കച്ചവടം നടത്തുന്ന സണ്ണിയുടെ വില്‍ക്കാന്‍ വെച്ചിരുന്ന പത്ത് ബംമ്പര്‍ ടിക്കറ്റുകളാണ് കാണാതായത്. ആയിരം രൂപയുടെ ടിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. ഏതാനും ദിവസം മുന്പ് മറ്റൊരു കടയില്‍ നിന്നും 700 രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി പണം കൊടുക്കാതെ ഒരാള്‍ ബൈക്കില്‍ കടന്നു കളഞ്ഞ സംഭവവുമുണ്ടായി. 1500 രൂപയുടെ ടിക്കറ്റുകളാണ് നഷ്ടമായത്.
ലോട്ടറി വിറ്റ് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പോറ്റുന്ന തൊഴിലാളികള്‍ക്ക് മോഷണം ദുരിതമായിരിക്കുകയാണ്. ക്രിസ്മസ് ബംബറിന് നൂറു രൂപയാണ് ഒരു ടിക്കറ്റിന്റെ വില. നാളെ നറുക്കെടുക്കുമ്പോള്‍ മോഷണം പോയ ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ചില്ലറ വ്യാപാരികള്‍. ടിക്കറ്റ് നമ്പര്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്രിസ്തുമസ് ബംമ്പറിന്റെ ഒന്നാം സമ്മാനം നാലുകോടി രൂപയാണ്. ഭാഗ്യദേവത മോഷ്ടാക്കളെ കടാക്ഷിച്ചാല്‍ ടിക്കറ്റുമായി പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് പോലീസും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.