mehandi new

തെങ്ങിന് തടം തുറക്കാനും കൃഷിക്ക് നിലമൊരുക്കാനും യന്ത്രങ്ങൾ തയ്യാർ – കടപ്പുറം ഫാർമേഴ്സ് ക്ലബിന്റെ കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനം ആരംഭിച്ചു

fairy tale

കടപ്പുറം : സ്മാം പദ്ധതിയും, കൃഷിക്കൂട്ടങ്ങൾക്കായുള്ള സാമ്പത്തിക സഹായവും  ഉൾപ്പെടുത്തി കടപ്പുറം ഫാർമേഴ്സ് ക്ലബ് ലഭ്യമാക്കിയ കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അഷിത നിർവഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സാലിഹ ഷൗക്കത്ത് മുഖ്യാതിഥിയായി. ചാവക്കാട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ  എ എൻ മനോജ് പദ്ധതി വിശദീകരണം നടത്തി. കടപ്പുറം ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് ടി കെ അബ്ദുൽസലാം അധ്യക്ഷത വഹിച്ചു.

planet fashion

തെങ്ങിന് തടം തുറക്കുന്ന പവർ ഡ്രില്ലർ കൃഷിക്ക് നിലമൊരുക്കുന്ന പവർ വീഡർ, ബ്രഷ് കട്ടർ എന്നീ യന്ത്രങ്ങളാണ് പ്രവർത്തനം ആരംഭിച്ചത്. കടപ്പുറം ഫാർമേഴ്സ് ക്ലബ്ബിൽ നിന്നും യന്ത്രങ്ങൾ കർഷകർക്ക് വാടകക്ക് ലഭ്യമാവും.

കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കാഞ്ചന മൂക്കൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭാജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് നാസിഫ്, എ വി അബ്ദുൽ ഗഫൂർ,  ഗുരുവായൂർ മുനിസിപ്പൽ കൗൺസിലർ കെ പി എ റഷീദ്, കടപ്പുറം കൃഷി ഓഫീസർ അനഘ ഉണ്ണികൃഷ്ണൻ, കൃഷി അസിസ്റ്റൻറ് മാരായ അരുണ, രമ്യ,  ഫാർമേഴ്സ് ക്ലബ്ബ് സെക്രട്ടറി വി ഷറഫുദ്ദീൻ, ട്രഷറർ ദിലീപ് കുമാർ, ക്ലബ് അംഗങ്ങളായ അബ്ദുൽ ജലീൽ,  അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.

Ma care dec ad

Comments are closed.