mehandi new

ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻഎസ്എസ് ക്യാമ്പിൽ മഹാസഭ സംഘടിപ്പിച്ചു

fairy tale

ഒരുമനയൂർ : ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് ക്യാമ്പിൽ മഹാ സഭ എന്ന പരിപാടി കുട്ടികൾക്ക് വലിയ മുതൽ കൂട്ട് ആയി. സ്ത്രീ ക്ഷേമ സർവ്വേ എടുത്ത് അതിന്റെ ചർച്ചയും നടന്നു. പുതിയ പഞ്ചായത്ത്‌ പ്രസിഡന്റ പി എം താഹിറിന് ആദരവ് നൽകി. പഞ്ചായത്തിലെ ആശ വർക്കർ, ഹരിത കർമ സേന, ഹെൽത്ത്‌ ഡിപ്പാർട്മെന്റ്, കുടുംബശ്രീ എന്നിവർ പങ്കെടുത്തു.

planet fashion

എ യു പി എസ് മാനേജർ അഡ്വക്കേറ്റ് രാമകൃഷ്ണൻ, പി ടി എ പ്രസിഡന്റ്‌ നിഷാദ് മാളിയേക്കൽ എന്നിവർക്ക് ആദരവ് നൽകി. പഞ്ചായത്തിലെ സ്ത്രീകൾക്ക് ഉന്നത പഠന സാധ്യതകൾ, സ്വയം തൊഴിൽ സംരംഭ സാധ്യതകൾ എന്നിവയെ കുറിച്ച് പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചർച്ച നടന്നു. പഞ്ചായത്തിലെ മുതിർന്ന ആളുകളും കുട്ടികളും ഒത്തു ചേർന്നത് മാങ്ങോട്ട് അമ്പലത്തിന്റെ ആൽ മര ചുവട്ടിൽ ആയിരുന്നു. ഉദ്ഘാടനം ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം താഹിർ നിർവഹിച്ചു.

പി ടി എ പ്രസിഡന്റ്‌ നിഷാദ് മാളിയേക്കൽ അധ്യക്ഷൻ ആയിരുന്നു. പ്രിൻസിപ്പൽ ടി എൻ സതിഷ് കുമാർവാർഡ് മെമ്പർമാർ, നാട്ടുകാർ, വോളന്റീർസ്, പ്രോഗ്രാം ഓഫീസർ പി എം തജ്‌രി, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Comments are closed.