mehandi new

ലഹരി വിരുദ്ധ സന്ദേശമുയർത്തി മഹാത്മ സോഷ്യൽ സെൻ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : മഹാത്മ മഹാത്മ സോഷ്യൽ സെന്റർ ഇഫ്ത്താർ കുടുംബ സംഗമവും ലഹരി വിരുദ്ധ സന്ദേശവും സംഘടിപ്പിച്ചു. ചാവക്കാട് തഹസിൽദാർ എം.കെ. കിഷോർ ഉദ്ഘാടനം ചെയ്തു.   പ്രസിഡണ്ട് നൗഷാദ് തെക്കും പുറം അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എസ്.എച്ച്.ഒ. പ്രേമാനന്ദ കൃഷ്ണൻ ലഹരി വിരുദ്ധ സന്ദേശം നൽകി. മഹാത്മ സോഷ്യൽ സെന്റർ രക്ഷാധികാരി സി.എം. സഗീർ മുഖ്യപ്രഭാഷണം നടത്തി. ഉപദേശക സമിതി ചെയർമാൻ കെ.എം. മെഹ്റൂഫ് സെന്ററിന്റെ ഭാവി പരിപാടികളായ ആസ്ഥാന മന്ദിരവും അതിനോട്‌ ചേർന്ന മിനി ഹാൾ, ഷട്ടിൽ കോർട്ട് ഇൻഡോർ, സ്വിമ്മിംഗ് പൂൾ, ജിനേഷ്യം എന്നീ പബ്ളിക് സർവീസസ് ഇൻവസ്റ്റ്മെന്റ് പ്ലാനും, നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ് പ്രഖ്യാപനവും നടത്തി. 

planet fashion

പ്ലസ് ടു വിദ്യാർത്ഥി അദ്നാൻ മുഹമ്മത് ലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗരൂകരാവണം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഉപദേശക സമിതി അംഗങ്ങളായ ഡോ ശൗജാദ്, വി. സി. കെ. ഷാഹുൽ, പ്രോഗ്രാം കൺവീനർ ജമാൽ താമരത്ത്, തോമസ് ചിറമ്മൽ, ലത പ്രേമൻ, സൗജത്ത് നിയാസ്, ശംസുദ്ദീൻ, ശരീഫ് ഹാജി, ആർ.എം. കബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് സി..എസ്. സൂരജ് സദസ്സിന് സ്വാഗതമാശംസിച്ചു. ജനറൽ സെക്രട്ടറി സുഭാഷ് പൂക്കാട്ടിൽ നന്ദി പറഞ്ഞു.

Haji’s pharma

Comments are closed.