mehandi new

റിപ്പബ്ലിക്ക് ദിനത്തിൽ ഗസൽ രാവുമായി മഹാത്മ സോഷ്യൽ സെൻ്റർ

fairy tale

planet fashion

ചാവക്കാട് : രാജ്യത്തിൻ്റെ എഴുപത്തി നാലാമത് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ സംഘടിപ്പിക്കുന്നു.
ജനുവരി 26 വൈകീട്ട് 6.30ന് ചാവക്കാട് തത്ത ഹാളിൽ “ഗസൽ രാവ്” എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ജയരാജ് സംവിധാനം ചെയ്ത് കൈതപ്രം ഗാനരചന നിർവഹിച്ച “മെഹ്ഫിൽ”എന്ന സിനിമയിൽ ഗാനം ആലപിച്ച പ്രശസ്ത ഗസൽ ഗായകൻ കോഴിക്കോട് മുസ്തഫ മാസ്റ്ററുടെ നേതൃത്വത്തിലാണ് സംഗീത പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് മഹാത്മ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം സെക്രട്ടറി ജമാൽ താമരത്ത് എന്നിവർ അറിയിച്ചു.

Macare 25 mar

Comments are closed.