mehandi new

ന്യൂ ജനറേഷൻ എസ്‌യുവി ഥാർ ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്ക അർപ്പിച്ച് മഹീന്ദ്ര

fairy tale

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ സമർപ്പിച്ചു. ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവാണ് ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്ര നടക്കൽ സമർപ്പിച്ചത്.

planet fashion

ലിമിറ്റഡ് എഡിഷനായ ചുവന്ന നിറത്തിലുള്ള ഡീസൽ വാഹനമാണ് ഇത്. യുവാക്കളുടെ ഹരമായ എസ് യു വി ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകിയത്.

2200 സിസിയുള്ള ഈ മോഡലിനു വിപണിയിൽ 13 മുതൽ 18 ലക്ഷം വരെയാണ് വില.

ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ്‌ ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമി ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് കൈമാറി.

ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ എന്നിവർ സന്നിഹിതരായി.

Jan oushadi muthuvatur

Comments are closed.