മഹ്ളറത്തുൽ ബദിരിയ്യ വാർഷികവും ഹജ്ജ് യാത്രയയപ്പും നടത്തി

എടക്കഴിയൂർ :ഈവാനുൽ ഉലൂം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തി വരുന്ന മഹ് ളറത്തുൽ ബദ് രിയ്യ ആത്മീയ സദസ്സ് വാർഷികവും, മഹല്ലിൽ നിന്നും ഈ വർഷം വിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്നവർക്കുള്ള യാത്രയയപ്പും മദ്രസ ഹാളിൽ സംഘടിപ്പിച്ചു. മദ്രസ കമ്മിറ്റി പ്രസിഡന്റ് മാമുട്ടി ഹാജിയുടെ അധ്യക്ഷതയിൽ സദർ മുഅല്ലിം നഹാസ് നിസാമി കൊച്ചി പരിപാടി ഉദ്ഘാടനം ചെയ്തു. ഹജ്ജിന് അവസരം ലഭിക്കുന്നത് മഹാ ഭാഗ്യമാണെന്നും അവർ അല്ലാഹുവിന്റെ അതിഥികൾ ആയതിനാൽ അവരുടെ പ്രാർത്ഥനകൾ സ്വീകാര്യതയുള്ളതാണെന്നും അദ്ദേഹം ഉണർത്തി. യോഗത്തിൽ മഹല്ല് പ്രസിഡന്റ് R V മുഹമ്മദ് കുട്ടി ഹാജി, മദ്രസ ദഅവ കമ്മിറ്റി ചെയർമാൻ ഉബൈദ് ഹാജി, കൺവീനർ ഹംസ മാഷ്, ആക്കാദമിക് കമ്മിറ്റി ചെയർമാൻ വീരാൻ കുട്ടി പള്ളിപ്പറമ്പിൽ, കൺവീനവർ നാസർ മാഷ്, മദ്രസ അസിസ്റ്റന്റ് സദർ കരീം അസ്‌ലമി, സീനിയർ സ്റ്റാഫ് ബഷീർ മുസ്‌ലിയാർ, കിഴക്ക് ബ്രാഞ്ച് മദ്രസ സദർ മുഹമ്മദ് കുട്ടി മുസ്‌ലിയാർ , സിറാജുൽ ഹുദ ജനറൽ സെക്രട്ടറി ജാബിർ ഫാളിലി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.തുടർന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന 10 പേർക്ക് യാത്രയയപ്പ് നൽകി. ശേഷം മഹ്ള റത്തുൽ ബദ് രിയ്യ ആത്മീയ സദസ്സിന് മദ്രസ ഉസ്താദുമാർ നേതൃത്വം നൽകി. മഹല്ല് മുദരിസ് താജുദ്ദീൻ അഹ്സനി മഞ്ചേരി ഉൽബോധന പ്രഭാഷണവും സമാപന പ്രാർത്ഥനയും നടത്തി. അന്ന ദാനത്തോടെ പരിപാടി സമാപിച്ചു. മദ്രസ കമ്മിറ്റി സെക്രട്ടറി മോഡേൺ ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാഹിദ് മുഈനി നന്ദിയും പറഞ്ഞു.


Comments are closed.