വാൽപ്പാറ ദുരന്തം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നെഹ്‌റു കരുണാലയം സമിതി

പുന്നയൂർ: വാള്ളപ്പാറ ദുരന്തത്തിൽ പൊലിഞ്ഞുപോയ നിരപരാധികളായ മനുഷ്യജീവനുകളുടെ വേദനാജനകമായ ഓർമ്മകളിൽ പുന്നയൂർ മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നെഹ്‌റു കരുണാലയം കലാ കായിക സാംസ്കാരിക സമിതി ആദരാജ്ഞലികൾ അർപ്പിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി സമിതിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച് പ്രാർത്ഥനകൾ നടത്തി. ഹൃദയഭാരത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ സമിതി അംഗങ്ങൾ ഒന്നടങ്കം പങ്കുചേർന്നു. ഭാവിയിൽ ഇത്തരത്തിലുള്ള ദാരുണമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിന്റെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകണമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.പരിപാടിയിൽ സമിതി ചെയർമാൻ ഷാജഹാൻ എച്ച്.എ, കൺവീനർ ജിഷാർ ഹൈദരലി എന്നിവർ സംസാരിച്ചു. അക്ബർ പി.കെ, നാസർ കെ.എച്ച്, രാഷ്മുനീർ, നൂറു, ഷാനിഫ്, അബ്ഷർ, നജീബ്, നിസാം ആലുങ്ങൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പുന്നയൂർ മേഖലയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.


Comments are closed.