
ദുബായ്: ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവത്ര ഇ.പി. അബ്ദുള്ള ഹാജി – അനായ ദമ്പതികളുടെ മകൻ അനസ് (32) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അന്തരിച്ചത്. ഫാത്തിമ്മ ഗ്രൂപ്പ് ഇ.പി. മൂസാഹാജിയുടെ സഹോദര പുത്രനാണ് പരേതൻ.

പരേതരായ ഇ.പി. കുഞ്ഞവറു ഹാജി, പാലയൂർ വി.സി.കെ. എന്നിവരുടെ പേരക്കുട്ടിയാണ് അനസ്.
ഭാര്യ: സുനൈന അനസ്. സഹോദരങ്ങൾ: അനീഷ, അലാന, അഷർ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം അബൂദാബി ബനിയാസ് ഖബർസ്ഥാനിൽ.

Comments are closed.