ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട – ടി എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍
കോൺഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല നൽകിയതിലുള്ള പ്രതിഷേധമാണിതെന്നാണ് കരുതുന്നത്. കോൺഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിയായ പ്രതാപനെ മാറ്റിയാണ് കെ. മുരളീധരനെ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ബി.ജെ.പിയുടെ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. എൽ.ഡി.എഫിന്‍റെ വി.എസ്. സുനിൽകുമാറിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് മുരളീധരൻ പിന്തള്ളപ്പെട്ടിരുന്നു. പിന്നാലെ പ്രതാപനെതിരെ വിമർശനവും ഉയർന്നിരുന്നു.
Comments are closed.