mehandi new

മലർവാടി ബാലസംഘം ബാലോത്സവം സംഘടിപ്പിച്ചു

fairy tale

പുന്നയൂർക്കുളം : അണ്ടത്തോട് ഈസ്റ്റ്‌ നാക്കോല മലർവാടി ബാലസംഘം ബാലോത്സവം സംഘടിപ്പിച്ചു. രക്ഷാധികാരി അബ്ദുസ്സമദ് അണ്ടത്തോട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കോഡിനേറ്റർമാരായ ഉമർ കടിക്കാട്, നജ്മ, ലുബ്‌ന, ഫൗസിയ റഖീബ്, താഹിറ ഉമ്മർ, മുഹ്സിന, സൗദാശുകൂർ, ഷാഹിൻ, നാസർ എന്നിവർ വിവിധ ഗൈമുകൾക്ക് നേതൃത്വം നൽകി. ജമീല പനന്തറ, ഫൗസി, ഹൈദരലി, അബൂബക്കർ, അബു, മമ്മു കടിക്കാട്, സാദിഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ ഹനീഫ സ്വാഗതവും നബീൽ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.