mehandi new

മലീഹ വർണ്ണാഭമാക്കി യുഎഇ എനോറയുടെ നാട്ടുത്സവം

fairy tale

ദുബൈ: തൃശൂർ ജില്ലയിലെ എടക്കഴിയൂർ പ്രദേശവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂർ നോൺ റെസിഡൻസ് അസോസിയേഷന്റെ (എനോറ യുഎഇ)  ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച്  മലീഹയിലെ അൽ ഖയാദി ഫാമിൽവെച്ചു നാട്ടുത്സവം 2023 എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചെണ്ടമേളം, തെയ്യം, കഥകളി, നാടൻ കലാരൂപങ്ങളും പട്ടുകുടകളും അണിനിരന്ന വര്‍ണ്ണാഭമായ ഘോഷയാത്രയും, മത്സര പരിപാടികളും, സംഗീത നിശയും ഒരുക്കിയ പരിപാടിയിൽ നിരവധി എടക്കഴിയൂര്‍ നിവാസികള്‍ കുടുംബത്തോടെ പങ്കെടുത്തു.

planet fashion

യുഎഇ യുടെ അമ്പത്തി രണ്ടാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ആദ്യകാല പ്രവാസിയായ  മുഹമ്മദലി യുഎഇ ദേശീയ പതാകയുയര്‍ത്തി. 6 ജിസിസി രാജ്യങ്ങള്‍ 24  മണിക്കൂറിനുള്ളില്‍ റോഡ്‌ മാര്‍ഗ്ഗം സഞ്ചരിച്ച് പുതു ചരിത്രം തീര്‍ത്ത എടക്കഴിയൂര്‍ സ്വദേശി സിയാദ് കല്ലയിലിനെ ചടങ്ങില്‍ ആദരിച്ചു. 

രാവിലെ 11 മണി മുതല്‍ തുടങ്ങിയ നാട്ടുത്സവത്തിന് ഷാജി എം. അലി, സുബിന്‍, ജലീല്‍, അനസ്, ഫാറൂഖ്, ജംഷീര്‍, സലിം മനയത്ത്, കാസ്സിം, സിബു, ശിഹാബ്, ഫൈസല്‍ ബീരാന്‍, മന്‍സൂര്‍, അബ്ദുല്‍ഖാദര്‍, മന്‍സൂര്‍ കല്ലുവളപ്പില്‍, നസീഫ്, ഫര്‍ഷാദ്, ശ്രീലാല്‍, ഷഹാബ് എന്നിവരടങ്ങുന്ന സംഘാടക സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.

Pharmacy wanted Chavakkad

Comments are closed.