മല്ലിശ്ശേരിപ്പറമ്പ് വധശ്രമം: അഞ്ച് പ്രതികളെ ടെമ്പിൾ പോലീസ് പിടികൂടി

ഗുരുവായൂർ : ഏകാദശി ദിവസം രാത്രി മല്ലിശ്ശേരിപ്പറമ്പിൽ വച്ച് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 5 പ്രതികളെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ കണ്ണികുത്തി തൈക്കണ്ടി പറമ്പിൽ ഷമീർ 32 , പാലയൂർ ഏറച്ചം വീട്ടിൽ ഫാസിൽ 23 ,വട്ടേക്കാട് കൊട്ടിലിങ്ങിൽ മുഹമ്മദ് ആഷിക് 19, ഒരുമനയൂർ കണ്ണികുത്തി ഐനിപ്പുള്ളി വിഷ്ണു 19, കണ്ണികുത്തി ചക്കേരി വീട്ടിൽ അമൽ കൃഷ്ണ 21 , എന്നിവരെയാണ് ടെമ്പിൾ സി ഐ അജയ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .ഗുരുവായൂർ മല്ലിശ്ശേരിപ്പറമ്പ് സ്വദേശിയായ കോറോട്ട് വീട്ടിൽ സുരേഷിന്റെ മകൻ അക്ഷയി നെയും കൂട്ടുകാരെയും ആണ് സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളായ ഇരുമ്പ് പൈപ്പ്, ട്രോഫി, വടി എന്നിവ കൃത്യ സ്ഥലത്തിന് സമീപത്തുള്ള റോഡ് സൈഡിൽ നിന്നും കണ്ടെടുത്തു. ഒളിവിൽ പോയ പ്രതി പാച്ചു ഫൈസലിനു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി ജി. അജയകുമാർ അറിയിച്ചു.

എസ് ഐ സദാശിവൻ പി ജി, എ എസ് ഐ മാരായ വിനയൻ എ എസ്, സിന്ധു എം വി , പോലീസുദ്യോഗസ്ഥരായ സന്തീഷ് കുമാർ വി എൽ, സാജൻ എൻ പി, ഗഗേഷ് എന്നിവരും ഉണ്ടായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളായ ആഷിക്കിനെയും, വിഷ്ണുവിനെയും കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് അയക്കുകയും, മറ്റു പ്രതികളെ ചാവക്കാട് സബ് ജയിലിൽ റിമാൻഡിൽ ആക്കുകയും ചെയ്തു.

Comments are closed.