mehandi new

ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു മമ്മിയൂർ എൽ എഫ് സ്കൂൾ വേദിയാകും

fairy tale

ചാവക്കാട് : നവംബർ 7,8,9,10 തീയതികളിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിനു സംഘാടകസമിതി രൂപീകരിച്ചു. എൽ എഫ് സ്കൂളിൽ ചേർന്ന രൂപീകരണ യോഗം എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷതവഹിച്ചു.

planet fashion

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ മുസ്താക്കലി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ, പി.ടി.എ, എം പി ടി എ പ്രസിഡന്റുമാർ, ഗുരുവായൂർ ടെമ്പിൾ എസ് ഐ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ബി രത്നകുമാരി സ്വാഗതവും ജനറൽ കൺവീനർ സിസ്റ്റർ റോസ്ന ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു.

Macare 25 mar

Comments are closed.