mehandi new

മമ്മിയൂർ ലിറ്റിൽ ഫ്ലവർ മഠം പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ തിരുനാളിന് കൊടിയേറി

fairy tale

മമ്മിയൂർ : ലിറ്റിൽ ഫ്ലവർ മഠം കപ്പേളയിൽ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ തിരുനാളിന് കൊടിയേറി. പാലയൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥകേന്ദ്രം  ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ കൊടിയേറ്റം നിർവഹിച്ചു. മെയ് 24, 25, 26 തീയതികളിലാണ് തിരുനാൾ. വെള്ളിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലിയും ഏഴിന് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മവും നടക്കും. ശനിയാഴ്ച വൈകിട്ട് 5.30ന് ദിവ്യബലി, ലതീഞ്ഞ്, നൊവേന, തിരുസ്വരൂപം എഴുന്നള്ളിച്ചു വെക്കൽ എന്നിവയും   തുടർന്ന് വർണ്ണ മഴയും ഉണ്ടാകും. മെയ് 26 തിരുനാൾ ദിനത്തിൽ ആഘോഷമായ തിരുനാൾ പാട്ടു കുർബാന, ജീവകാരുണ്യ നിധി വിതരണം, തിരുനാൾ പ്രദക്ഷിണം എന്നിവയുണ്ടാകും.  ജനറൽ കൺവീനർ ജയ്സൺ പനക്കൽ, മദർ സുപ്പീരിയർ   റവ.സിസ്റ്റർ ജെസ്മി ചാലക്കൽ, തിരുനാൾ കമ്മിറ്റി കൺവീനർമാരായ  ജയ്സൺ ജോർജ്, ജോൺ ജോഷി, ജിയോ ചെമ്മണ്ണൂർ, വി.എൽ.ഫ്രാൻസിസ്,  സിസ്റ്റർ നീന പോൾ, ഇ.ജെ. തോമസ് എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.