mehandi new

സൗഹൃദ ക്ലബ്ബ് മമ്മിയൂര്‍ പ്രതിഭകളെ ആദരിച്ചു

fairy tale

ഗുരുവായൂര്‍: സൗഹൃദ ക്ലബ്ബ് മമ്മിയൂര്‍ പ്രതിഭകളെ ആദരിക്കല്‍, സെമിനാര്‍, പഠനോപകരണവിതരണം മുതലായ പരിപാടികള്‍ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. അസി. പോലീസ് കമ്മീഷണര്‍ ജയചന്ദ്രന്‍പിള്ള, നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.എ മഹേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചുമര്‍ചിത്രത്തിലൂടെ ഗിന്നസ് ബുക്കിലിടം നേടിയ സരണ്‍സ് ഗുരുവായൂര്‍ ഉപജില്ലാ യുവജനോത്സവത്തില്‍ തുടര്‍ച്ചയായി ആറാം തവണയും മികച്ച നാടകത്തിനുള്ള അവാര്‍ഡ് ലഭിച്ച നാടകങ്ങളുടെ സംവിധായകന്‍ ബൈജു മമ്മിയൂര്‍, മികച്ച നടനായ അജിത് ബൈജു, സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ ജേതാവ് മേഘന ജോയ്, നീന്തല്‍താരം ശ്രീലക്ഷ്മി വി. എന്നിവരെ ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്  പഠനോപകരണങ്ങളും വിതരണം ചെയ്തു. ആരോഗ്യബോധവല്‍ക്കരണസെമിനാറില്‍ ഡോ. രംഗനാഥ് കുല്‍ക്കര്‍ണി, ഡോ. സെബി ചീരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി അജയ്കുമാര്‍, അഡ്വ. വി.എസ് ശിവശങ്കരന്‍ അധ്യക്ഷനായി. ജസ്റ്റിന്‍ നീലങ്കാവില്‍, ക്ലബ്ബ് പ്രസിഡന്റ് കെ.സി സുനില്‍, കെ.കെ സജീവന്‍ എന്നിവര്‍ സംസാരിച്ചു

Macare health second

Comments are closed.