പഞ്ചവടി ബീച്ചിലെ “ബീച് ഫോർട്ട് ” തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ

ചാവക്കാട്: പഞ്ചവടി ബീച്ചിലെ “ബീച് ഫോർട്ട് ” കഫെ തകർത്തു പണവും സാധങ്ങളും അപഹരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീർ( 30) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം പതിനെട്ടാം തിയതി രാത്രി യാണ് കടതകർത്ത് ഫ്രിഡ്ജ്, ഷവർമ സ്റ്റാന്റ്, 5300 രൂപയും ഉൾപ്പെടെ കവർന്നത്. കടയിലെ സിസി ടി വി കാമറകൾ അക്രമികൾ നശിപ്പിച്ചെങ്കിലും ഒരെണ്ണം അക്രമികളുടെ കണ്ണിൽ പെട്ടിരുന്നില്ല അതിൽ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ മാരായ യൂ കെ ഷാജഹാൻ, ആനന്ദ് കെ പി, സുനിൽ പി സി, എഎസ് ഐ ബിന്ദുരാജ്, ബാബു, സീനിയർ സി പി ഒ മാരായ പ്രജീഷ്, ജിജി സി പി ഒ മാരായ ശരത്ത്. എസ്, ആശിഷ്. കെ, ജിഫിൻ,വിഷ്ണു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

Comments are closed.