മണത്തല നേർച്ച – ദേശക്കാരുടെ ആഘോഷമാക്കി നാലാം ദിവസം വർണ്ണമഴ

ചാവക്കാട് : മണത്തല നേർച്ചയുടെ നാലാം ദിവസം നാട്ടുകാർ ആഘോഷമാക്കി. മണത്തല പള്ളിയും പരിസരവും സത്രീകളും കുട്ടികളും കയ്യടക്കി. ദഫും, പഞ്ചവാദ്യവും മേളം തീർത്തപ്പോൾ വാനിൽ വർണ്ണങ്ങൾ വാരി വിതറി ഫാൻസി വെടിക്കെട്ടിനു തിരികൊളുത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ഇന്ന് രാത്രി ഏഴു മണിയോടെ മണത്തല പള്ളി പരസരത്ത് തിങ്ങി നിറഞ്ഞത്. പഴയ പാലം പരിസരത്തു നിന്നും ദഫ് മുട്ടും, പഞ്ചവാദ്യത്തിന്റെ അകമ്പടിയോടും കൂടി നാട്ടുകാർ മണത്തല പള്ളി പരിസരത്തേക്ക് ഘോഷയാത്ര നടത്തി.

ജാറത്തിൽ എത്തിയവർക്ക് അരിയും കുരുമുളകും വിതരണം ചെയ്തു.
കച്ചവട സ്റ്റാളുകളിൽ ഇന്ന് വൈകുന്നേരം നാലുമണിയോടെ തന്നെ തിരക്കനുഭവപ്പെട്ടിരുന്നു. ചാവക്കാട് പൊന്നാനി ദേശീയപാത ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. രാത്രി ഒൻപതുമണി വരെ ആഘോഷങ്ങൾ നീണ്ടു നിന്നു. ജനുവരി 27 ശനിയാഴ്ച്ച അസർ നമസ്കാരാനന്തരം മണത്തല പള്ളിയിൽ നടന്ന മൗലൂദ് പാരായണം, പ്രത്യേക പ്രാർഥനകൾ എന്നിവയോടെയാണ് നേർച്ചക്ക് തുടക്കമായത്.

Comments are closed.