മണത്തല ചന്ദനക്കുടം നേർച്ച 28, 29 തിയതികളിൽ
ചാവക്കാട്: ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. ഞായറാഴ്ച രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു കൊടി ഉയർത്തി. മഹല്ല് ഖത്തീബ് ഖമറുദ്ദീന്‍ ബാദുഷ തങ്ങള്‍, മണത്തല മുദരിസ് അബ്ദുല്‍ ലത്തീഫ് ദാരിമി അല്‍ ഹൈത്തമി എന്നിവരുടെ നേതൃത്വത്തില്‍ കൂട്ട പ്രാര്‍ഥന നടന്നു.
കൊടിയേറ്റത്തിന് ശേഷം നേര്‍ച്ചയുടെ വിളംബരം അറിയിച്ച് കണ്ണമ്പ്ര ഹുസൈന്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ മുട്ടുംവിളി തുടങ്ങി. ചക്കരകഞ്ഞി വിതരണവും ഉണ്ടായി. ഈ മാസം 28, 29 ( മകരം 15) തിയതികളിലാണ് മണത്തല ചന്ദനക്കുടം നേര്‍ച്ച.
മഹല്ല് സെക്രട്ടറി എ.വി. അഷ്‌റഫ്, ട്രഷറര്‍ എ.പി. ഷെഹീര്‍, ഭാരവാഹികളായ എന്‍.കെ.സുധീര്‍, ടി.പി.കുഞ്ഞിമുഹമ്മദ്, ടി.എച്ച്.മൊയ്തീന്‍ഷാ, ടി.കെ.കുഞ്ഞീന്‍ ഹാജി, കെ.വി.അലിക്കുട്ടി, കെ.സി.നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന നാലകത്ത് ചാന്ദിപുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ധീര സ്മരണയിൽ ആഘോഷിക്കുന്ന 235-ാമത് ആണ്ടു നേർച്ചയുടെ ഭാഗമായി താബൂത്ത് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് ഏഴിന് താബൂത്ത് അലങ്കരിച്ചൊരുക്കുന്നതിനായി കൊണ്ടുപോയി.
Comments are closed.