mehandi new

മണത്തല ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി. നേർച്ചയുടെ വരവറിയിച്ച് മുട്ടുംവിളി ആരംഭിച്ചു.
ഇന്ന് രാവിലെ ജാറത്തിൽ നടന്ന കൂട്ട സിയാറത്തിനു ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് കൊട്ടാരത്തിൽ അബ്ദുൾ ഗനി, ജനറൽ സെക്രട്ടറി വി.ടി.മുഹമ്മദലി ഹാജി എന്നിവർ ചേർന്നാണ് കൊടിയുയർത്തിയത്. ജനുവരി 28, 29 തിയ്യതികളിലാണ് നേർച്ചയുടെ പ്രധാന ആഘോഷങ്ങൾ നടക്കുക.  സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന  ഹൈദ്രോസ്കുട്ടി മൂപ്പരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയാണ് നേർച്ചയാഘോഷത്തിലൂടെ പുതുക്കുന്നത്.
പാലക്കാട് സദരിയ്യ മുട്ടുംവിളി സംഘം ഇനി പതിനഞ്ചു നാൾ  ചാവക്കാട്,  തിരുവത്ര,  ബ്ലാങ്ങാട്,  ഒരുമനയൂർ മേഖലകളിൽ നേർചയുടെ വരവറിയിച്ച് മുട്ടി വിളിക്കും.  കൊടികയറ്റ ശേഷം നേർച്ചവിതരണം നടന്നു. കമ്മിറ്റി പ്രസിഡന്റ് ഹിമാമുദ്ദീൻ റംജു സേട്ട്, മറ്റു ഭാരവാഹികളായ ടി.പി. കുഞ്ഞുമുഹമ്മദ്, എ.വി.അഷറഫ്, എ എം കബീർ,  പി.വി. അഷറഫ് എന്നിവർ നേതൃത്വം നൽകി. ഖത്തീബ് കമറുദ്ദിൻ ബാദുഷ തങ്ങൾ, മുദരിസ് അബ്ദുൾ ലത്തീഫ് ദാരിമി എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/01/IMG_20190115_113134.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.