മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു

ചാവക്കാട്: മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ് യു.പി സ്കൂളിൽ വെച്ച് ആരംഭിച്ചു. ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ എൻ.കെ. അക്ബർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീലേഖ വി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റും മുൻ നഗരസഭ വൈസ് ചെയർമാനുമായ കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാസർ പി.എ, ഫബിത ബക്കർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിമി വി നന്ദി രേഖപ്പെടുത്തി.

Comments are closed.