മണത്തല നേർച്ചക്ക് നാളെ തുടക്കം – ചാവക്കാടിന്റെ വഴികളിലെങ്ങും ഇനി ആനച്ചങ്ങല കിലുക്കവും വാദ്യമേളങ്ങളും
ചാവക്കാട് : മണത്തല നേർച്ചക്ക് നാളെ തുടക്കമാവും. വർണ്ണ ദീപങ്ങളിൽ മിന്നിത്തിളങ്ങി മണത്തല പള്ളി. ചാവക്കാടിന്റെ വഴികളിലെങ്ങും ഇനി വാദ്യമേളങ്ങൾക്കൊപ്പം ആനച്ചങ്ങല കിലുക്കം.
പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച നാളെ ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെ ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെടും.
ജനുവരി 28, 29 ശനി, ഞായർ ദിവസങ്ങളിലായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 33 പ്രധാന കാഴ്ചകൾ ഉണ്ടാകും. നാളെ പതിനാലും ഞായറാഴ്ച പത്തൊൻപതും കാഴ്ചകളാണ് ഉണ്ടാവുക.
മകരം 15 ഞായറാഴ്ചയാണ് നേർച്ചയുടെ പ്രധാന ദിവസം. താബൂത് കാഴ്ച, കൊടിയേറ്റ കാഴ്ച, നാട്ടുകാഴ്ച എന്നിവയാണ് ആചാര കാഴ്ചകൾ.
സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന ഹൈദ്രോസ്കുട്ടി മൂപ്പരുടെ രക്തസാക്ഷിത്വത്തിന്റെ 235 മത് ആണ്ട് സ്മരണയാണ് നേർച്ചയാഘോഷത്തിലൂടെ പുതുക്കുന്നത്
Comments are closed.