Header

തുടങ്ങീട്ടാ.. മണത്തല നേർച്ച ആദ്യ കാഴ്ച്ച പുറപ്പെട്ടു

ചാവക്കാട് : മണത്തല പള്ളി ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ 235 മത് ആണ്ടു നേർച്ചയോടനുബന്ധിച്ച് നടത്തി വരാറുള്ള ആഘോഷ പരിപാടികൾക്ക് തുടക്കമായി. ചാവക്കാട് സെന്ററിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടു.

പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച രാവിലെ ഒൻപതു മണിയോടെ ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെട്ട് ചാവക്കാട് നഗരം ചുറ്റി മണത്തല ഹൈദ്രോസ് കുട്ടി മൂപ്പരുടെ ജാറത്തിൽ സമാപിച്ചു.
ഇന്നും നാളെയുമായി മുപ്പത്തിയാഞ്ചോളം പ്രധാന കാഴ്ചകൾ ചാവാക്കാടിന്റെ വിവിധ മേഖലകളിൽ നിന്നും മണത്തലയിലേക്ക് പുറപ്പെടും. വ്യത്യസ്ഥങ്ങളും വിവിധങ്ങളുമായ താള മേള വാദ്യങ്ങളും കലാ പരിപാടികളും തലയെടുപ്പുള്ള ഗജവീരന്മാരും മനോഹരങ്ങളായ കാഴ്ചയൊരുക്കും.

പി എം ബിൽഡെഴ്സ് സൗഹൃദ കാഴ്ച്ച റൈസ് ബസാർ ചാവക്കാട്, ഇഗ്നിറ്റി ഫെസ്റ്റ് ചാവക്കാട് ചേറ്റുവ ബൈപാസ് റോഡ്,
ജിന്ന് ഫെസ്റ്റ് തെക്കഞ്ചേരി, സ്പോട്ട് ലൈറ്റ് കാഴ്ച്ച ബ്ലാങ്ങാട് ബീച്ച്, സൗഹൃദ കാഴ്ച്ച തങ്ങൾ പടി, റോയൽ കാഴ്ച്ച തൊട്ടാപ്പ്, ചങ്ക്‌സ് കാഴ്ച്ച ചാവക്കാട്, സഹൃദയ കാഴ്ച്ച മണത്തല, കാസ്റ്റിയോഴ്സ് കൈരളി നഗർ, 555 ഫെസ്റ്റ് തെക്കഞ്ചേരി, വിന്റർ ക്ലാസിക്കോ ബ്ലാങ്ങാട്, ഓഫ് റോഡ് ബ്ലാങ്ങാട്, പവർ അയിനിപ്പുള്ളി, ചലഞ്ചേഴ്സ് അയിനിപ്പുള്ളി എന്നിവയാണ് ഇന്നത്തെ പ്രധാന കാഴ്ചകൾ.

നാളെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ പുത്തൻകടപ്പുറം, ബ്ലാങ്ങാട്, ചാവക്കാട് ഭാഗങ്ങളിൽ നിന്നുള്ള കൊടിയേറ്റക്കാഴ്ചയും ചാവക്കാട് തെക്കഞ്ചേരിയിൽ നിന്നുള്ള താബൂത്ത് കാഴ്ചയും ജാറം അങ്കണത്തിൽ എത്തിച്ചേരും. വൈകുന്നേരം ആറുമണിയോടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാട്ടുകാഴ്ചകൾ ജാറം അങ്കണത്തിൽ എത്തി സമാപിക്കും.

മഹാ കാഴ്ച്ച ചാവക്കാട് ബസ് സ്റ്റാണ്ട്, എച്ച് എം സി ഗ്രൂപ്പ് കാഴ്ച്ച ബ്ലാങ്ങാട് ബീച്ച്, 777 ഫെസ്റ്റ് തെക്കഞ്ചേരി, ഇശൽ അറേബ്യ പുത്തൻകടപ്പുറം, എയറ്റ് ഫെസ്റ്റ് ചാവക്കാട്, ഹൂരിക്കൻസ് മണത്തല ബേബിറോഡ്, മിറാക്കിൾസ് ബ്ലാങ്ങാട്, വൈബിൻ നൈറ്റ് പുത്തൻകടപ്പുറം, ലാൽസലാം കോട്ടപ്പുറം, റോഡീസ് ഫെസ്റ്റ് മണത്തല പള്ളിതാഴം, ടൈറ്റൻസ് പുഞ്ചപ്പാടം പരപ്പിൽതാഴം, സ്പാർക്സ് കാഴ്ച്ച തെക്കഞ്ചേരി എന്നിവയാണ് മറ്റു പ്രധാന കാഴ്ചകൾ.
30 ന് തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ കാഴ്‌ചകൾക്ക് സമാപനമാകും.

thahani steels

Comments are closed.