Header

സ്പെഷ്യൽ ഈ റിപബ്ലിക് ദിനാഘോഷം

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ റിപബ്ലിക് ദിനം ആഘോഷിച്ചു.
മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ അറമുഖൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
റിട്ടയർഡ് ഡി വൈ എസ് പി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു.

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഫാരിദ ഹംസ, സാഹിത്യകാരൻ ലത്തീഫ് മമ്മിയൂർ, പി ടി എ പ്രസിഡന്റ് ശംസുദ്ധീൻ, വാർഡ്‌ കൗൺസിലർ നിഷി പുഷ്പരാജൻ, ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസർ സൈമൺ ജോസ്, ഇൻസൈറ്റ് എക്സിക്യൂട്ടീവ് മെമ്പർ സോമസുന്ദരൻ എന്നിവർ സംസാരിച്ചു.

അശരണരുടെ അത്താണി മാലാ രമണൻ, നിസ്വാർത്ഥ സേവന്നത്തിന്റെ പ്രതീകം ആർ വി അലി, ഗസൽ ഗായകൻ അലിമോൻ മറ്റം, 650 കിലോമീറ്റർ സൈക്കിൾ യാത്ര കഴിഞ്ഞെത്തിയ മാധ്യമ പ്രവർത്തകൻ എം വി ഷക്കീൽ എന്നിവരെ ചടങ്ങിൽ പൊന്നാടയും പുരസ്‌കാരവും നൽകി ആദരിച്ചു.

തുടർന്ന് നടന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ വ്യത്യസ്ഥങ്ങളായ കഴിവുകൾ തെളിയിച്ച കലാ പരിപാടികൾ തികച്ചും സ്പെഷ്യലായിരുന്നു.
ഗുരുവായൂർ സ്നേഹസ്പർശം കൂട്ടായ്മയോടൊത്ത് ഗസൽ ഗായകൻ അലിമോന്റെ സംഗീത വിരുന്നും അരങ്ങേറി.

thahani steels

Comments are closed.