മണത്തല സ്കൂൾ മുൻ അധ്യാപകൻ വേലുണ്ണി മാഷ് നിര്യാതനായി

ഏങ്ങണ്ടിയൂർ: മണത്തല ഗവ ഹൈസ്കൂൾ മുൻ അധ്യാപകൻ അഞ്ചാംകല്ലിനു സമീപം മഞ്ചറമ്പത്ത് വേലുണ്ണി മാസ്റ്റർ (88) നിര്യാതനായി. റിട്ട. എ.ഇ.ഒ ആയായിരുന്നു.

ഭാര്യ: മനോരമദേവി (റിട്ട. ഹെഡ് ടീച്ചർ, നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഏങ്ങണ്ടിയൂർ). മക്കൾ: ലാൽ (ദുബൈ), കിരൺ (ബിസിനസ്), ബീന (ഐ.ഐ.ടി, ചെന്നൈ), ബിന്ദു (അധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വാടാനപ്പള്ളി), സുധ (യു.എസ്.എ). മരുമക്കൾ: ദീപ (ദുബൈ), അമൃത, ശിവശങ്കരൻ (റെയിൽവേ, ചെന്നൈ), പ്രമോദ് (ബിസിനസ്), ജ്യോതിരാജ് (യു.എസ്.എ). സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.

Comments are closed.