mehandi new

കടൽ കൊള്ളക്കെതിരെ കടൽസംരക്ഷണ ശൃംഖല – തൃശൂർ ജില്ലാ തീരമേഖലയിൽ നാളെ

fairy tale

ചാവക്കാട്: കടൽ കൊള്ളക്കെതിരെ കേരളതീരത്ത് കടൽ സംരക്ഷണ ശൃംഖല സംഘടിപ്പിക്കുന്നു. തൃശൂർ ജില്ലയിലെ കടൽ തീരത്ത് നാളെ കടൽസംരക്ഷണ ശൃംഖല തീർക്കും. കടലിലെ മണ്ണും ധാതു സമ്പത്തും കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ നൽകുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നടപടിക്കെതിരെയുള്ള സമരങ്ങളുടെ ഭാഗമായാണ് കടൽസംരക്ഷണ ശൃംഖല സംഘടിപ്പിക്കുന്നത്.
കടൽ കടലിന്റെ മക്കൾക്ക്’ എന്ന മുദ്രാവാക്യമുയർത്തി കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നടത്തുന്ന കടൽസംരക്ഷണ ശൃംഖല ജില്ലയുടെ തീരമേഖലയിൽ തിങ്കളാഴ്ച നടക്കുമെന്ന് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എൻ കെ അക്ബർ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിൽ എട്ട് കേന്ദ്രങ്ങളിൽ കടൽസംരക്ഷണ ശൃംഖല നടക്കും. തിങ്കൾ നാലിന് നടക്കുന്ന ശൃഖലയിൽ അണിനിരക്കുന്ന വളണ്ടിയാർമാർ കടൽ സംരക്ഷണ പ്രതിജ്ഞെടുക്കും.

planet fashion

മന്ദലാംകുന്നിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്യും. ചാവക്കാട് ബീച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം ബേബി ജോൺ, ചേറ്റുവയിൽ എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾഖാദർ, കൈപ്പമം​ഗലം പഞ്ഞംപ്പളിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, കൂളിമുട്ടം ജനശക്തി ബീച്ചിൽ സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ എംഎൽഎ, അഴിക്കോട് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എൻ കെ അക്ബർ എംഎൽഎ, മാള പൊയ്യയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റം​ഗം സേവ്യർ ചിറ്റിലപ്പളി എംഎൽഎ, ഏനാമാവിൽ സിഐടിയു സംസ്ഥാന കമ്മിറ്റിംയം​ഗം ആർ വി ഇഖ്ബാൽ എന്നിവർ ഉദ്ഘാടനം ചെയ്യും.

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി എ രാമദാസ്, സംസ്ഥാന കമ്മിറ്റിയം​ഗം കെ എം അലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Ma care dec ad

Comments are closed.