Header

കാന വൃത്തിയാക്കൽ സമരം മാറ്റിവെച്ചു – എം എൽ എ ഉറപ്പ് നൽകി : ചാവക്കാട് ചേറ്റുവ റോഡ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന സമരം മാറ്റിവെച്ചു

ഒരുമനയൂർ : എൻ. എച്ച്.66 ദേശീയ പാത ജനകീയ ആക്ഷൻ കൗൺസിൽ കാന വൃത്തിയാക്കൽ പ്രതിഷേധ സമരം തത്കാലികമായി മാറ്റിവെച്ചു.
ദേശീയ പാത ജനകീയ സമര സമിതി ഭാരവാഹികളുമായി ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. എൻ. കെ. അക്ബർ നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്ന് നടത്താൻ തീരുമാനിച്ച സമരം മാറ്റിവെച്ചതെന്നു ജനകീയ ആക്ഷൻ കൗൺസിലിനു വേണ്ടി പി. കെ. ഫസലുദീൻ(പ്രസി)പി. പി. അബൂബക്കർ(സെക്രട്ടറി)പി. എം, യഹ്‌യ(ട്രഷറർ), ഇ.കെ.അബ്ദുൽ റസാഖ്(ജോ:സെക്രട്ടറി) എന്നിവർ അറിയിച്ചു.

ദേശീയ പാത റോഡ് നിർമ്മാണം നടത്തുന്ന ശിവാലയ കമ്പനിയുമായി മുൻപ് ഉണ്ടാക്കിയ ധാരണ പ്രകാരം പണികൾ എത്രയും വേഗം പൂർത്തീകരിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുമെന്ന് ജനകീയ ആക്ഷൻ കൌൺസിൽ നേതാക്കൾക്ക് എം എൽ എ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

thahani steels

Comments are closed.