mehandi new

ദീപാലംകൃതമായി പള്ളി – ആരവങ്ങളില്ലാതെ മണത്തല നേർച്ച നാളെ

fairy tale

താബൂത്ത് കാഴ്ച നടത്തും, താണി മരത്തിൽ കൊടിയേറ്റും, മൗലീദ് പ്രാർത്ഥനയും അന്നദാനവും നടക്കും.

planet fashion

ചാവക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മണത്തല ചന്ദനക്കുടം നേര്‍ച്ച കൊട്ടി ഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് മണത്തല ജുമാഅത്ത് കമ്മിറ്റി അറിയിച്ചു.

നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ വീര രക്തസാക്ഷിത്വത്തിന്റെ ഓര്‍മ പുതുക്കുന്ന 234-മത്് ആണ്ട് നേര്‍ച്ച ചടങ്ങ് മാത്രമാക്കാന്‍ മണത്തല ജുമാഅത്ത് കമ്മിറ്റി തീരുമാനിച്ചു.

നേര്‍ച്ച ദിനമായ 29-ന് നാളെ രാവിലെ 09-ന് അലങ്കരിച്ച താബൂത്ത് ജാറത്തില്‍ വെക്കുന്ന ചടങ്ങ് നടക്കും. പള്ളിമുറ്റത്തെ താണി മരത്തിൽ കൊടിയേറ്റും, ശേഷം അന്നദാനം ഉണ്ടാകും. മൂന്ന് മണിക്കൂർ സമയത്തിനുള്ളിൽ എല്ലാ ചടങ്ങുകളും അവസാനിപ്പിക്കണമെന്ന് പോലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്.

നേർച്ചയോടാനുബന്ധിച്ചുള്ള തെരുവ് കച്ചവടങ്ങളും മറ്റു വിനോദങ്ങളും പൂർണ്ണമായും നിരോധിച്ചു.

ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്ന് പോലീസിനെ വിന്യസിച്ചു.

എന്നാൽ താബൂത്ത് കാഴ്ച എല്ലാ വർഷത്തെയും പോലെ ആനയും അമ്പാരിയുമായി നഗര പ്രദക്ഷിണം നടത്തി മണത്തല പള്ളി ജാറത്തിൽ സ്ഥാപിക്കുമെന്ന് മണത്തല നിവാസികൾ തീരുമാനിച്ചിട്ടുണ്ട്.

Comments are closed.