mehandi new

ബന്ധുവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച യുവാവിനെ അറസ്റ്റു ചെയ്തു

fairy tale

ചാവക്കാട് : ബന്ധുവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച യുവാവിനെ അറസ്റ്റു ചെയ്തു. കടപ്പുറം അഞ്ചങ്ങാടി കള്ളിപ്പറമ്പില്‍ റഫീക്ക് (37) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

കടപ്പുറം തെക്കേതറയില്‍ മുഹമ്മദിന്റെ ഭാര്യ ഫൗസിയ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പലതവണയായി
50 ഗ്രാം സ്വർണ്ണം, ഒരു വെള്ളിമാല, 12 പിച്ചളയുടെ ഫ്‌ളവർ വേയ്‌സുകള്‍, 2500 രൂപ എന്നിവ ബന്ധുവായ യുവാവ് മോഷണം നടത്തിയത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ഗുരുവായൂരിലുള്ള കളത്തില്‍ ലോഡ്ജില്‍ ഒളിവില്‍ താമസിക്കുന്നുണ്ടെന്ന അറിവ് ലഭിക്കുകയും തുടര്‍ന്ന് പോലീസ് സംഘം അവിടെ എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മോഷ്ട്ടിച്ച സ്വര്‍ണം ചാവക്കാട് പണയം വെച്ച് 90000 രൂപ വാങ്ങുകയും ആയത് പിന്നീട് വിറ്റു പോയപ്പോള്‍ അതിന്റെ ബാക്കി തുകയായ 34000 രൂപയുമായി പ്രതി കൊടൈക്കനാല്‍, ഊട്ടി എന്നീ സ്ഥലങ്ങളില്‍ ടൂര്‍ പോവാനും ആഡംബര ജീവിതത്തിനുമായി ഉപയോഗിച്ചു.

എസ് ഐ സിനോജ് എസ്, എഎസ് ഐ സജീവന്‍ എം, സിപിഒ മാരായ മാരായ ആശിഷ് കെ, ശരത്ത് എസ്, നസല്‍ എന്‍, റിജില്‍,എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

planet fashion

Comments are closed.