പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറിൽ മോഷണം; 50,000 രൂപയുടെ ഉപകരണങ്ങൾ കവർന്നു

ചാവക്കാട്: നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ നിന്ന് അരലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ മോഷ്ടിച്ചു. തൊട്ടപ്പ് പാലയൂർ അറക്കൽ മുനീറിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് മോഷണം നടന്നത്. ഫോക്കസ് സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്നതായിരുന്നു വാഹനം.

വാഹനത്തിന്റെ സൈഡ് ഗ്ലാസ് തള്ളിമാറ്റി ഡോർ തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. എൽ.ഇ.ഡി ടിവി, ബാറ്ററി, സബ് വൂഫർ, ആംപ്ലിഫയർ, ടൂൾ കിറ്റ് എന്നിവയാണ് കവർന്നത്. മോഷണം നടത്തുന്നതിന് മുൻപായി വാഹനത്തിനകത്തെ സി.സി.ടി.വി ക്യാമറ മോഷ്ടാക്കൾ തകർത്തിട്ടുണ്ട്.
രാവിലെ ഏഴു മണിയോടെ സ്കൂൾ ട്രിപ്പ് പോകാനായി ഉടമ മുനീർ വാഹനത്തിന് സമീപം എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് പോലീസിൽ പരാതി നൽകി.



Comments are closed.