mehandi banner desktop
Chavakkad online

ഗുരുവായൂർ അരിയന്നൂരിലെ കവർച്ച : മാപ്പെഴുതി സ്വർണ്ണം തിരികെവെച്ച് മുങ്ങിയ കള്ളൻ പിടിയിൽ

Ft

ഗുരുവായൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. കുന്നംകുളം സ്വദേശി പുത്തൻപുരക്കൽ ഉണ്ണികൃഷ്ണനാണ് (32) ഗുരുവായൂർ പോലീസിന്റെ പിടിയിലായത്.

Jan oushadi

​​മേയ് 8-ാം തീയതി രാത്രിയാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഡോ. അബൂബക്കറിന്റെ അരിയന്നൂരിലെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണം മോഷണം പോയത്. ഡോക്ടറുടെ ഭാര്യ ബുഷറയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്.

പിന്നീട് 12-ാം തിയതി മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിനൊപ്പം വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

മോഷണം നടന്ന വീട്ടിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. ക്യാമറ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയതിന് തുടർന്നാണ് കള്ളൻ സ്വർണാഭരണങ്ങൾ തിരികെ വെച്ചത്.

പിടിയിലായ മോഷ്ടാവിനെ ബുധനാഴ്ച രാവിലെ 10 ന് തെളിവെടുപ്പിനായി മോഷണം നടന്ന വീട്ടിലേക്ക് കൊണ്ടുപോകും.

Comments are closed.