mehandi banner desktop
Chavakkad online

അകലാട് മൂന്നയിനിയിൽ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

Ft

​ചാവക്കാട്: അകലാട് മൂന്നയിനിയിൽ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. താഹാപള്ളിക്ക് തെക്കുവശം താമസിക്കുന്ന കാഞ്ഞങ്ങാട്ടേൽ റിയാസിന്റെ ഉടമസ്ഥതയിലുള്ള ബജാജ് പൾസർ ബൈക്കാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കാണാനില്ലെന്ന വിവരം വീട്ടുകാർ അറിയുന്നത്. KL 54 D 8905 എന്ന നമ്പറിലുള്ള കറുത്ത നിറത്തിലുള്ള പൾസർ 150 സിസി ബൈക്കാണ് കവർച്ച ചെയ്യപ്പെട്ടത്. ഉടമസ്ഥൻ ഇതുസംബന്ധിച്ച് വടക്കേക്കാട് പോലീസിൽ പരാതി നൽകി.

Jan oushadi

ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8590698572 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് ഉടമ അഭ്യർത്ഥിച്ചു.

Comments are closed.