mehandi banner desktop
Chavakkad online

നാളത്തെ ഹർത്താൽ; തൃശൂർ ജില്ലയെ ബാധിക്കില്ല – ബസുകൾ ഓടും, കടകൾ തുറക്കും

Ft

​തൃശൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നാളെ (ചൊവ്വാഴ്ച) സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും തൃശൂർ ജില്ലയിൽ ജനജീവിതം സാധാരണ നിലയിലായിരിക്കും.

Jan oushadi

​ഹർത്താലുമായി സഹകരിക്കില്ലെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കിയതോടെ ജില്ലയിൽ പൊതുഗതാഗതവും വ്യാപാരവും തടസ്സപ്പെടില്ലെന്ന് ഉറപ്പായിട്ടുണ്ട്.

ജില്ലയിൽ സ്വകാര്യബസുകൾ പതിവുപോലെ സർവീസ് നടത്തുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സർവീസുകൾ ക്രമീകരിക്കും.

കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ഹർത്താൽ ബാധിക്കാനിടയില്ല.

​അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുജനം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

Comments are closed.