mehandi banner desktop
Chavakkad online

ഒരുമനയൂർ പ്രീമിയർ ലീഗ് – നാലാം തവണയും കിരീടം ചൂടി അബു ഇലവൻ

Ft

ചാവക്കാട്: ഒരുമനയൂരിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗിന്റെ പതിനാറാമത് സീസണിൽ അബു ഇലവൻ കിരീടംചൂടി. ഫൈനലിൽ ഷിഫാ ഇലവനെയാണ് അബു ഇലവൻ 38 റൺസിന് തോൽപ്പിച്ചത്. തുടർച്ചയായി നാലാം തവണയാണ് അബു ഇലവൻ വിജയികളാവുന്നത്. മാങ്ങോട്ട് ഗ്രൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരങ്ങളിൽ നിന്ന് നാല് ടീമുകളായാണ് ഒരുമനയൂർ പ്രീമിയർ ലീഗിൽ പോരാട്ടം നടന്നത്. അബു ഇലവൻ, വാരിയേഴ്സ് ഇലവൻ, ഷിഫ ഇലവൻ, ആർമി ഇലവൻ തുടങ്ങിയ ടീമുകളാണ് ഒരുമനയൂർ പ്രീമിയർ ലീഗ് ട്രോഫിക്കായി മാറ്റുരച്ചത്. സമ്മാനദാന ചടങ്ങ് ഒരുമനയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി എം താഹിർ ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പ്രീമിയർ ലീഗ് ചെയർമാൻ മുത്തു ഒരുമനയൂർ അദ്ധ്യക്ഷത വഹിച്ചു.വി ഹംസക്കുട്ടി, ആർ കെ ഷെജിൽ, അനസ്, സുബിജിത്ത്, ഇസ്‌കന്തർ, വിജീഷ് വോൾഗാനോ, ടോറസ് രഞ്ജിത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. സൈഫുദ്ദീൻ സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ കായിക പോരാട്ടം സംഘടിപ്പിച്ചത്.

Jan oushadi

Comments are closed.