mehandi new

എം.എം.അക്ബറിനെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: മതപ്രഭാഷകനും മുജാഹിദ് നേതാവും പീസ് ഇൻറർ നാഷനൽ സ്കൂൾ ഡയറക്ടറുമായ എം.എം അക്ബറിനെ അറസ്റ്റ് ചെയ്തതിനെതിരെ മുസ് ലിം ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
പിണറായി സര്‍ക്കാര്‍ ആര്‍.എസ്.എസ് ചമയുകയാണെന്ന് ആരോപിച്ച യോഗം ഭരണകൂട ഭീകരതക്കെതിരെ പൊതുസമൂഹം ഇറങ്ങേണ്ട സമയം അതിക്രമിച്ചുവെന്ന് ഓർമ്മപ്പെടുത്തി. അക്ബറിനെ അറസ്റ്റുചെയ്തത് പിണറായിയുടെ പൊലീസാണ്. മതവിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്‍ നിന്നാണ് കേരളപോലീസ് അറസ്റ്റുചെയ്തത്. അതെ സമയം വര്‍ഗീയതയും, ഭീകരവാദവും, മൈക്ക്‌കെട്ടി കവലകള്‍ തോറും കൊലവിളിനടത്തുന്ന ആര്‍.എസ്.എസുകാരെ അറസ്റ്റുചെയ്ത് നിയമത്തിൻറെ മുന്നില്‍ കൊണ്ടുവരാന്‍ പിണറായി സര്‍ക്കാര്‍ ഭയപ്പെടുന്നു. മത മേധാവികളേയും, പ്രബോധകരെയുമെല്ലാം ജയിലറകളില്‍ അടക്കാനുള്ള ബി.ജെ.പി, സി.പി.എം അജണ്ടകളാണ് ഇപ്പോൾ നടന്നു വരുന്നത്. രണ്ടു തവണ അബ്ദുല്‍ നാസര്‍ മദനിയെ പിടികൂടി ജയിലില്‍ അടക്കാന്‍ തയ്യാറായതും എല്‍.ഡി.എഫ് സര്‍ക്കാറിൻറെ കാലത്താണ്. നിരപരാധിയാണന്ന് പറയുന്ന അദേഹം മരിച്ചതിനു തുല്ല്യം ഇന്ന് നരകയാതന അനുഭവിക്കുകയാണ്. യോഗം ചൂണ്ടിക്കാട്ടി.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡൻറ് ആര്‍.വി അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എ ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ടി. മൂസകുട്ടി ഹാജി, വി.കെ. ഷാഹു ഹാജി, എ.കെ. അബ്ദുല്‍ കരീം, വി.കെ യൂസഫ്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, വി.കെ കുഞ്ഞാലു, ഷാഹു പനന്തറയില്‍, കുഞ്ഞീന്‍ ഹാജി, കെ.വി അബ്ദുല്‍ ഖാദര്‍, ലത്തീഫ് ഹാജി, ലത്തീഫ് പാലയൂര്‍, മജീദ് ഗുരുവായൂര്‍, ഫൈസല്‍ കാനാപുള്ളി, തെക്കരകത്ത് കരീം ഹാജി, ആര്‍.കെ ഇസ്മായില്‍, എന്‍.കെ അബ്ദുല്‍ വഹാബ്, പി.വി ഷരീഫ്, വി.എം മനാഫ്, അലി അകലാട് തുടങ്ങിയവര്‍ പങ്കെടുത്തു.

ചാവക്കാട്: ഇസ്ലാമിക പ്രബോധകൻ എം.എം അക്ബറിനെതിരെയുള്ള അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ മുൻ പ്രസിഡൻറ് ഐ. മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് സുഹൈൽ ഒരുമനയൂർ, സെക്രട്ടറിമാരായ ഇൽയാസ് മുതുവട്ടൂർ, ഷറാഫത്ത് ചാവക്കാട്, യൂനുസ് ബിൻ അലി, നിഷാർ അഹമ്മദ്, ഷഹീർ കുഞ്ഞിമുഹമ്മദ്, എരിയ എക്സിക്യുട്ടീവ് അംഗം ഒ.കെ റഹീം എടക്കഴിയൂർ, എന്നിവർ സംസാരിച്ചു.

മൗലികവകാശങ്ങൾക്കെതിരെയുള്ള കടന്നാക്രമണം ഐ.എൻ.എൽ
ചാവക്കാട്‌: പ്രമുഖ മത പ്രഭാഷകൻ എം.എം.അക്ബറിനെ അറസ്റ്റ്‌ ചെയ്ത നടപടി ഭരണഘടന ഉറപ്പ്‌ നൽകുന്ന മൗലികാവകാശങ്ങൾക്കെതിരെയുള്ള കടന്നാക്രമാണെന്ന് ഐ.എൻ.എൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ്‌ നൽകുമ്പോൾ അതിനെതിരായുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി.
മണ്ഡലം പ്രസിഡൻറ് സി.കെ. ഖാദർ, പി.എം. നൗഷാദ്‌, സി. ഷറഫുദ്ദീൻ, അബൂബക്കർ, ഫഹദ്‌, സൈഫുദ്ദീൻ, ഗഫൂർ എന്നിവർ സംസാരിച്ചു.

Claps

എം.എം.അക്ബറിനെ അറസ്റ്റ്‌ ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി

 

ഫോട്ടോ: ഇസ്ലാമിക പ്രബോധകൻ എം.എം അക്ബറിനെതിരെയുള്ള അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി ചാവക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം.(മുകളില്‍ )

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2018/02/popular-front-mm-akbar-protest.jpg” title_text=”പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചാവക്കാട് നഗരത്തില്‍ നടത്തിയ പ്രകടനം ” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചാവക്കാട് നഗരത്തില്‍ നടത്തിയ പ്രകടനം 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.