mehandi new

വൻ മയക്കുമരുന്ന് വേട്ട; 18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാലു പിടിയിൽ

fairy tale

ചാവക്കാട് : ഗുരുവായൂർ കോട്ടപ്പടിയിൽ വൻ ലഹരി മരുന്നുവേട്ട. 18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ. ചാവക്കാട് താലൂക്ക് എടക്കഴിയൂർ വില്ലേജ് തെക്കെ മദ്രസ ദേശത്ത് ചിന്നക്കൽ വീട്ടിൽ മുഹമ്മദലി മകൻ  ഷാഫി (37), ചാവക്കാട് താലൂക്ക് പുന്നയൂർ വില്ലേജ് മൂന്നെയിനി  ദേശത്ത് കളപ്പുരയ്ക്കൽ വീട്ടിൽ ഹസ്സൻ മകൻ അക്ബർ (38), ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം വില്ലേജ് അണ്ടത്തോട് ദേശത്ത് വലിയകത്ത് വീട്ടിൽ മജീദ് മകൻ  നിയാസ് (31), ചാവക്കാട് താലൂക്ക് ചാവക്കാട് വില്ലേജ് തെക്കൻ പാലയൂർ ദേശത്ത് രായമരയ്ക്കാർ  വീട്ടിൽ അലി മകൻ അബ്ദുൽ റഹ്മാൻ (36) എന്നിവരെയാണ് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.എം. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എക്‌സൈസ് സംഘത്തിൽ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ സിജുമോൻ, മധ്യമേഖല എക്‌സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്‌പെക്ടർ എ.ബി. പ്രസാദ്, തൃശ്ശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ്, ചാവക്കാട് എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു. മാരുതി സ്വിഫ്റ്റ് കാറിന്റെ സ്പീക്കർ ബോക്സിനുള്ളിലും വിവിധ രഹസ്യ അറകളിലുമാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. സമീപ മേഖലയിൽ യുവാക്കളെ കേന്ദ്രീകരിച്ചുള്ള രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് എക്‌സൈസ് സംഘം വിരിച്ച വലയിൽ മയക്കുമരുന്ന് സംഘം വന്നു വീണത്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഇൻസ്‌പെക്ടർ പ്രവീൺ. പി.എം അറിയിച്ചു. അടുത്ത കാലത്തായി ചാവക്കാട് മേഖലയിൽ നിന്നുള്ള വലിയ മയക്കുമരുന്ന് വേട്ടയാണ് എക്‌സൈസ് സംഘം നടത്തിയിട്ടുള്ളത്.

planet fashion

Comments are closed.